വികേന്ദ്രിയമായും വിവിധ കമ്പ്യൂട്ടർ ശൃംഖലകളിലായി വിഘടിച്ചു കിടക്കുന്നതുമായ പബ്ലിക് ലെഡ്ജർ സിസ്റ്റം ആണ് ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യ. ഇതിൽ ഒരിടത്തയല്ല വിവരങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ നഗരങ്ങളിൽ വിവിധ നെറ്റ്‌വർക്കുകളിലായി കിടക്കുന്നതിനാൽ തന്നെ ഒരിടത്തെ വിവരങ്ങളിൽ മാത്രം കൃത്രിമം കാണിക്കാൻ ആവില്ല.1991 ൽ സ്റ്റീവെർട് ഹബാറും, സ്കോട് സ്റ്റെർനെറ്റും ചേർന്നാണ് ലോകത്തിലെ പ്രഥമ ബ്ലോക്ക്‌ ചെയിൻ തുടങ്ങിയത് പക്ഷേ ഇത് യാതാർഥ്യം ആക്കിയത് 2000 ത്തിൽ സതോഷി നാകമോട്ടോ ആണ്. ബിറ്റ്കോയിൻ ഡിജിറ്റൽ കറൻസിയിൽ ഉപയോഗിച്ചത് ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യ ആണ്. ഡിജിറ്റൽ കറൻസിക് പുറമെ മറ്റു മേഖലകളിലേക്കും അതി വേഗം ഈ സാങ്കേതിക വിദ്യ പടർന്നുകൊണ്ടിരിക്കുന്നു. വീഡിയോ ഗെയിമിലേക്കും  സംഗീതത്തിലേക്കും ബ്ലോക്ക്‌ ചെയിൻ വ്യാപിച്ചിരിക്കുന്നു. 2022 യോടെ ലോകത്തിലെ 70% സ്ഥാപനങ്ങളിലും ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കും എന്നാണ് പഠനം.






ബ്ലോക്ക്‌ ചെയിൻ കോഴ്സ് സുകൾ  ഇന്ത്യയിൽ 


🔴 ഐ ഐ ടി കളിലും ഐ ഐ ഐ ടി കളിലും ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദ്യയിൽ കോഴ്സുകൾ നടത്തുന്നുണ്ട്. 

🔴ബ്ലോക്ക്‌ ചെയിൻ ടെക്നോളജി സ്പെഷ്യലൈസേഷൻനോടുകൂടി ട്രിപ്പിൾ ഐ. ടി ബാംഗ്ലൂർ 

🔴ബഹുരാഷ്ട്ര കമ്പനിയായ ഐ. ബി. എം ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിൽ നിരവധി ട്രെയിനിങ് നടത്തി വരുന്നുണ്ട്


കേരളത്തിൽ ബ്ലോക്ക്‌ ചെയിൻ കോഴ്സ് സെന്റ്രെസ്


 ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ മനസിലാക്കി  കേരളത്തിൽ ട്രിപ്പിൾ ഐ. ടി എം ന്റെ  നേതൃത്തിൽ കേരള ബ്ലോക്ക്‌ ചെയിൻ അക്കാദമി എന്ന സ്ഥാപനത്തിന്റെ രൂപം നൽകിയിട്ടുണ്ട് ബ്ലോക്ക്‌ ചെയിൻ ബിസിനസ്‌ പ്രൊഫഷണൽ, ബ്ലോക്ക്‌ ചെയിൻ അസ്സോസിയേറ്റ് പ്രോഗ്രാം, ഹൈപ്പർ ലെഡ്ജർ, ബ്ലോക്ക്‌ ചെയിൻ ആർക്കിടെക്ട എന്നീ കോഴ്സുകൾ ഈ അക്കാദമിയുടെ കിൻഫ്ര പാർക്കിലുള്ള ക്യാമ്പസ്സിൽ ലഭ്യമാണ്.