ലോക്ക്ഡോൺ തുടങ്ങിയ മാർച്ച്‌  25 മുതൽ ജൂൺ 25 വരെ ഉള്ള മുന്ന് മാസത്തിൽ റോക്കറ്റ് ഹബ്, ഡോളർ ഹബ്,  റാങ്ക് 500 തുടങ്ങിയ 40 ഓളം എം  ൽ എം  കമ്പനികൾ ആണ് കേരളത്തിൽ തുടങ്ങി അവസാനിപ്പിച്ചത്. പേരിനു പോലും ഒരു പ്രോഡക്റ്റ് ഇല്ലാത്ത ശുദ്ധ  മണിചെയിൻ  മാതൃകയിൽ നടന്ന തട്ടിപ്പിൽ കേരളത്തിൽ നിന്നും മാത്രം ശതകോടി നഷ്ടപെട്ടിട്ടുണ്ട്.

പുതുസംരഭകർക്കുള്ള crowd ഫണ്ടിങ് എന്ന നൂതന നിക്ഷേപതട്ടിപ്പാണ് ഇപ്പോൾ അരങ്ങേറുന്നത്. സിനിമ മുതൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റെന് വേണ്ടി വരെ പണസമാഹരണം നടത്തി മുങ്ങുന്നവർ ഉണ്ട്.വ്യാജ ക്രിപ്റ്റോ കറൻസിയുടെ പേരിലാണ്  മറ്റൊരു നിക്ഷേപ തട്ടിപ്.  ബികോയിനെ കുറിച് കേട്ടറിവുള്ള ആളുകളുടെ അക്ജത്താത്ത ചുഷണം ചെയുന്നതാണവിടെ.ഞൊടിയിടയിൽ അധികം അദ്വാനനം ഒന്നും ഇല്ലാതെ സമ്പനകനാകാൻ തക്കം നോക്കി നടക്കുന്നവർ ഒരുപാട് ഉണ്ട്.  അത്തരക്കാരെ ലക്ഷ്യമിട്ടെത്തുന്ന തട്ടിപ്പുകൾ നല്ല തോതിൽ പണം തട്ടുന്നുണ്ട്.



മൾട്ടിലെവൽ മാർക്കറ്റിംഗ്


    ഏറ്റവും കൂടുതൽ പേർക്കു പണം നഷ്ടമാകുന്നത് വിവിധ മൾട്ടി ലെവൽ മാർക്കറ്റിംഗ് ( MLM) പദ്ധതികൾ ആണ്. തട്ടിപ്പ്  സംഭരകർക്കായുള്ള നിക്ഷേപസമാഹരണം, വ്യജ  ക്രിപ്റ്റോ കറൻസി തുടങ്ങിയവയാണ് രണ്ടു മൂന്ന് സ്ഥാനങ്ങളിൽ. ലോകമെങ്ങും നിരോധിച്ച  പോൺസി,  പിരമിഡ് സ്കീംമുകളുടെ വ്യത്യസ്ത പതിപ്പാണ്. എം ൽ എംകൾ ആദ്യം ചേരുന്നവർക് പിന്നിട് വരുന്ന നിക്ഷേപത്തിൽ നിന്നും കമ്മിഷൻ ആയോ അല്ലാതെയോ വരുമാനം ലഭിക്കും. ആദ്യത്തെ ആൾ രണ്ടു പേരെ, ഈ രണ്ടു പേർ നാലു പേരെ, എന്നിങ്ങനെ നെറ്റ്‌വർക്ക് മാതൃകയിൽ ആളെ ചേർക്കുക ആണ് പോൺസി, പിരമിഡ് സ്കീംകളിൽ പോലെ എം ൽ എം ലും ചെയുന്നത്.വ്യത്യാസം പേരിന് എന്തെങ്കിലും ഉൽപനം കുടി വിപണനം ചെയുന്നുണ്ട് എന്നത് മാത്രമാണ്.

യഥാർത്ഥ മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നാൽ കമ്പനിയുടെ ഉപഭോക്താക്കളെ സെയിൽസ് എക്സിക്യൂട്ടീവ് ആകുക എന്ന മഹത്തായ ആശയം ആണ്. പക്ഷേ ഇത് നടപ്പാകുന്നതിൽ വിജയം വരിക്കയിട്ടില്ല എന്നതാണ് വസ്തുത.

നിലവിലെ എം ൽ എം ഇൽ അധികവും വ്യജമാണ്. പോൺസി, പിരമിഡ് പദ്ധതികൾ നിരോധിച്ചതിനാൽ നിയമത്തിന്റെ കണ്ണിൽ പൊടിയിടാൻ അംഗങ്ങളാകുന്നവർക് ചില ഉത്പന്നങ്ങൾ നൽകുന്നു. ഇതുവഴി തത്വത്തിൽ എം ൽ എം  കമ്പനികൾ നിയമത്തിനുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ യാഥാർത്യം മറിച്ചാണ്. കാരണം ഈ ഉത്പന്നങ്ങൾ വിപണി വിലയുടെ 10-20 ഇരട്ടി വിലയിൽ ആകും അംഗങ്ങൾക്കു നൽകുന്നത്.


വ്യാജ ക്രിപ്റ്റോ കറൻസി

ക്രിപ്റ്റോ  കറൻസി നിക്ഷേപ മാർഗം ആയിട്ട്. ചുരുങ്ങിയ കാലമേ ആയുള്ളൂ.  പക്ഷേ ഇവിടെയും  തട്ടിപ്പിന്ന് കുറവ് ഒന്നും ഇല്ല. തുടക്കം യൂറോപ്പിൽ ആണെങ്കിലും ഈ തട്ടിപ്പും അതിവേഗം കേരളത്തിൽ എത്തി. ഒരു എക്സ്ചേഞ്ച്ലും ലിസ്റ്റ് ചെയ്തിട്ടില്ലാത്ത വ്യജ ക്രിപ്റ്റോകളെ കുറിച് മോഹവാഗ്താനം നൽകി പണം സമാഹരികുകയാണ് ചെയുന്നത്. ഈ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വെബ്സൈറ്റും ഉണ്ടാകും. ആളുകളുടെ അറിവില്ലായിമയെ ആണ് ഇവിടെ ചുഷണം ചെയുന്നത്.



Shopeloo... Your Fashion Destination Click the link and see the palce of Costumes

https://instagram.com/shopelloo_?igshid=6d33d7ck9xd7