നമ്മളെ എല്ലാം വേദനിപ്പിക്കുന്ന ഒരു വാർത്ത വന്നു ഉത്തർ പ്രദേശിൽ നിന്നും. കരൾ തിന്നാൽ കുട്ടി ഉണ്ടാകുമെന്ന പ്രാകൃതമായ ആചാരത്തിന്റെയും അനുഷ്ടാനങ്ങളുടെ ഭാഗം ആയി. ഒരു 6 വയസുകാരിയെ തട്ടി കൊണ്ടുപോയി വയറുകിറി കരൾ പുറത്ത് എടുത്തുഎന്ത് ചിന്താഗതി ആണ് അവരെ ഇത്രയും ക്രൂരമായ പ്രവർത്തിയിലേക് നയിച്ചത്. ഒരു കുഞ്ഞിന് ജന്മം നൽകാൻ മറ്റൊരു കുഞ്ഞിനെ കുലയ്ക് കൊടുത്ത ആ ദമ്പതിമാരെ ഓർത്ത് ലജ്ജിക്കുന്നു.





വാർത്ത 

 കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ പുറത്തെടുത്തത് ആഭിചാരത്തിന്. വിവാഹം കഴിഞ്ഞ് 21 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പദികള്‍ക്ക് വേണ്ടിയാണ് പ്രതികളായ അങ്കുല്‍ കുറിലും ബീരാനും കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയറുകീറി കരള്‍ പുറത്തെടുത്തത്. വെറും 1000 രൂപ പ്രതിഫലത്തിനായിരുന്നു ഇവര്‍ ക്രൂരകൃത്യം ചെയ്തത്. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയുടെ കരള്‍ തിന്നണം എന്ന അന്ധവിശ്വസമാണ് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. വയര്‍ കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

പ്രധാന പ്രതിയായ അങ്കുല്‍ കുറിലിന്റെ ബന്ധുവായ പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 1999ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്.

 ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്. 


1999 വിവാഹം കഴിഞ്ഞ അവ്ർക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടി 2020 ഒരു ജീവനെ കുലയ്ക് കൊടുക്കാൻ കൂട്ടുനിന്ന ആ നീചന്മാരെ സമൂഹം എന്ത് ആണ് ചെയ്ണ്ടത്?  സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്ന ദുരാചാരങ്ങളെ ആണ് ഭാരതത്തിൽ നിന്നും ആദ്യം തുടച്ചു മാറ്റേണ്ടത്. 

സെക്സ് എന്ന വിഷയത്തിൽ ഉള്ള അറിവില്ലായ്മ ആണ് ഒരു സമൂഹത്തെ ഇങ്ങനെ ഉള്ള നീചമായ പ്രവൃത്തിയിലേക് നയിക്കുന്നത് നാലൊരു സെസൊളോജിസ്റ്റിനെ കണ്ടാൽ തീരാവുന്ന പ്രശനം ഒരു കുഞ്ഞിന്റെ ജീവന്റെ വില ഉണ്ടായ്യി.. ആ കുഞ്ഞു അനുഭവിച്ച വേദനയെ പറ്റി ഒരു മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറം  ആണ്

 സെക്സ് എന്ന വിഷയം മൂടിക്കെട്ടി വെച്ച് സംസാരിക്കുന്ന ഒരു സമൂഹം ഇതിൽ കൂടുതൽ ഒന്നും പ്രതിഷിക്കേണ്ടതില്ല..കാരണം സമൂഹത്തിന് വേണ്ടത് സെക്സ് എന്ന വിഷയത്തിൽ ആഴത്തിൽ ഉള്ള അറിവാണ് അത്  നമ്മൾക് ലഭിച്ചില്ല..വരും തലമുറയ്ക് അത് അനിവാര്യം ആണ്. അവരെ ക്ലാസുകളിൽ പഠിപ്പിക്കുക, അത് എല്ലാം അറിവുകൾ ആണ് ഒരു സമൂഹത്തിന് വേണ്ട അറിവുകൾ... ഒരു രാഷ്ട്രത്തിന് വേണ്ട അറിവുകൾ.