വിദ്യാഭ്യാസ രംഗത്ത്  കൂടുതൽ തിളങ്ങാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ നിരവധി സ്കോളർഷിപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏർപെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയെകുറിച്ചുള്ള കൃത്യമായ വിവരങ്ങളും അവയുടെ സാധ്യതകളും പൂർണമായും കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അറിയില്ല എന്നതാണ് യാഥാർഥ്യം.കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ  നൽകുന്ന പ്രധാനപെട്ട ചില സ്കോളർഷിപ്പുകൾ പരിചയപ്പെടാം.





പ്രീമെട്രിക്  സ്കോളര്ഷിപ്

യോഗ്യത : ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ( സർക്കാർ/എയ്ഡഡ് / മറ്റു അംഗീകാരം ഉള്ള സ്കൂൾ ) പിന്നോക്ക (OBC) ഉൾപ്പെട്ട വിദ്യാർത്ഥികൾക് അപേക്ഷിക്കാം. കുടുബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 


സ്കോളര്ഷിപ് തുക 

 ഹോസ്റ്റലിൽ താമസിക്കുന്നവർക് പ്രതിവർഷം 6850 രൂപ വരെ. അല്ലാത്തവർക്  1850 രൂപ വരെ

 Website Link:www.scholarship.itschool.com


പോസ്റ്റ്‌ മെട്രിക് സ്കോളര്ഷിപ്

യോഗ്യത: ഹയർ സെക്കന്ററി മുതൽ p.hd വരെയുള്ള ഒന്നാം വർഷ ന്യുനപക്ഷ മതവിഭാഗ വിദ്യാർത്ഥികൾക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്


Website Link:WWW.Minorityaffairs.gov.in


സി.എച്ച.  മുഹമ്മദ്‌കോയ  സ്കോളര്ഷിപ്

യോഗ്യത: കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാന്തര ബിരുദം/ തൊഴിൽ അധിഷ്ഠിത  കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം/ ലത്തീൻ/ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികൾ അപേക്ഷിക്കാം.

website:www.minoritywelfare.kerala.gov.in


സെൻട്രൽ സെക്ടർ സ്കോളര്ഷിപ്

യോഗ്യത: പ്ലസ് ടു /  വൊക്കേഷണൽ കോഴ്സുകളിൽ മികച്ച വിജയം നേടിയ പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടയുള്ള  ബിരുദ  പഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയൻ പാടില്ല. എല്ലാ വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

Website Link:htttp://www.scholarships.gov.in


ഡിസ്ട്രിക്ട് മെറിറ്റ് സ്കോളര്ഷിപ്

       യോഗ്യത: SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ Higher secondary / Vhse/ I.T. I,, / polytechnic പഠിക്കുന്ന വിദ്യാർത്ഥികൾക് അപേക്ഷിക്കാം.

Website Link:www.dcescholarship.kerala.gov.in


Watch Here the detailed Review of Oneplus Nord Review After 90 Days

Link:https://youtu.be/_uufYq8XSiM