മത്സരാധിഷ്ഠിതമായ പുതിയ കാലത്തിൽ തൊഴിൽ നേടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാൽ ജോലി കിട്ടണമെന്ന സാഹചര്യം എല്ലാം മാറിയിരിക്കുന്നു. ഓരോ മേഖലയിലും വിദഗ്ദരായ തൊഴിലാളികളെ കണ്ടെത്തുന്നതിനായി അതിനനുസരിച്ചുള്ള പ്രത്യേക കോഴ്സുകൾ പഠിക്കണം ഇതിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന പല കോഴ്സുകളും പഠിക്കുക എന്ന് അല്പം പണം ചിലവേറിയ കാര്യമാണ് എല്ലാവർക്കും വലിയ കോഴ്സ് ഫീസുകൾ നൽകാൻ സാധിക്കണമെന്നില്ല ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വായ്പകൾ രക്ഷയ്ക്ക് എത്തുന്നത് .ധനകാര്യ സ്ഥാപനങ്ങളിൽ മറ്റേത് വായ്പ പോലെ വിദ്യാഭ്യാസ വായ്പകളും ഇന്ന് സാധാരണമാണ് .എന്നാൽ വായ്പ എടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ പോലെയാണ് ഇന്ന് വിദ്യാഭ്യാസ വായ്പകൾ .ഒറ്റ നോട്ടത്തിൽ എല്ലാം ആകർഷകമായി തോന്നും ഇതിൽനിന്ന് നല്ലതെന്ന് തിരഞ്ഞെടുക്കുക എന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടേറിയ കാര്യമാണ് .വിദ്യാഭ്യാസ വായ്പകൾക്ക് കേന്ദ്ര സർക്കാരിന്റെ വിദ്യാലക്ഷ്മി പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത് .വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കളെ കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ നിന്ന് ലഭ്യമാകും വായ്പ എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം .തിരിച്ചടവ് മൊറട്ടോറിയം പലിശനിരക്ക് എന്നിവയെല്ലാം പരിഗണിച്ചു വേണം വായ്പ എടുക്കാൻ.


വായ്പ അപേക്ഷ 

കേന്ദ്ര സർക്കാരിന്റെ വിദ്യാലക്ഷ്മി പോർട്ടൽ വഴിയാണ് വായ്പ അപേക്ഷിക്കേണ്ടത് .വ്യക്തിഗത വിവരങ്ങൾ നൽകിയാൽ പോർട്ടലിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും .24 മണിക്കൂറും ഈ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തത് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം വിവിധ ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകൾ വിദ്യാലക്ഷ്മി പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് .





പലിശനിരക്ക് 

വിദ്യാഭ്യാസം ആയത്തുകൾ എടുക്കുമ്പോൾ പ്രഥമ പറയാനാ നൽകേണ്ടത് പലിശനിരക്കിൽ ആണ്.ഓരോ ബാങ്കിന് അനുസരിച്ചും പലിശനിരക്കിൽ മാറ്റം വരാം .പ്രതിവർഷം 11.5 ശതമാനം ആണ് ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പകളുടെ ശരാശരി പലിശനിരക്ക് .വായ്പയുടെ യോഗ്യത വായ്പത്തുക വായ്പ കാലയളവ് എന്നിവ അനുസരിച്ച് പലിശയിൽ മാറ്റം വരാം .തിരിച്ചടവ് കാലയളവ് കൂടുകയാണെങ്കിൽ സ്വാഭാവികമായും പലിശനിരക്ക് ഉയരും ചില ബാങ്കുകളിൽ കോഴ്സിന് ഡിമാൻഡ് പലിശനിരക്ക് സ്വാധീനിച്ചേക്കാം ഡിമാൻഡ് ഇല്ലാത്ത പോസ്റ്റുകൾക്ക് ഉയർന്ന പരീക്ഷിച്ചുനോക്കുന്നതിന് നിലനിൽപ്പുണ്ട് ٠

വായ്പ തുക

ഒരു ബാങ്കും വിദ്യാഭ്യാസത്തിന് വരുന്ന മുഴുവൻ തുകയും വായ്പയായി നൽകാറില്ല ഉദാഹരണമായി 20 ലക്ഷം ആണ് ആകെ കോഴ്സ് എങ്കിൽ ചിലപ്പോൾ 16 ലക്ഷം ആയിരിക്കും ബാങ്ക് അനുവദിക്കുക .ഈ തുകയുടെ തോത് ഓരോ ബാങ്കിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും അതുകൊണ്ട് കോഴ്സിന് ഫീസുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കിൽ സമർപ്പിച്ചാൽ എത്രത്തോളം വായ്പ കിട്ടും എന്ന് കൃത്യമായി അന്വേഷിക്കണം .കോഴ്സിനെ പുറമേ മറ്റ് ചെലവുകൾ എന്നിവയെല്ലാം വായ്പ തുകയിൽ ഉൾപ്പെടുമോ എന്ന് ബാങ്കുകളോട് തിരക്കണം .

മൊറട്ടോറിയം പിരീഡ് 

വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകൾ എല്ലാം മൊറട്ടോറിയം പിരീഡ് അനുവദിക്കാറുണ്ട് .ആറുമാസം മുതൽ ഒരു വർഷം വരെ ആയിരിക്കും മൊറട്ടോറിയം .ഈ കാലയളവിൽ തിരിച്ചറിവ് നടത്തേണ്ടതില്ല .